'ബോക്സിൽ കണ്ടത് നന്നാക്കാനെടുത്ത നെഫ്രോസ്കോപ്പ്'; മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മറുപടിയുമായി ഡോക്ടർ ഹാരിസ്

Sumam Thomas   | ANI
Published : Aug 08, 2025, 02:06 PM IST
dr haris chirakkal

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടര്‍ ഹാരിസ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടര്‌ ഹാരിസ്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ​ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്കോപ്പുകൾ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയർ ചെയ്യാൻ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ