
കോട്ടയ്ക്കല്‍: കോട്ടക്കൽ ആര്യവൈല ശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയർ (പി.എം.വാരിയരെ) രെ തിരഞ്ഞെടുത്തു. പി.കെ.വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്റ്റിയെ ട്രസ്റ്റ് ബോർഡ് യോഗം തെരെഞ്ഞെടുത്തത്. നിലവില്‍ ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് ഇദ്ദേഹം. തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഡോ.പി.കെ വാര്യരുടെ സഹോദരി പുത്രനാണ് ഡോ.പി.മാധവൻകുട്ടി വാര്യർ എന്ന പി.എം വാര്യർ.
കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയായിരുന്ന പത്മഭൂഷൺ ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡിന്‍റെ ഇന്ന് ചേര്‍ന്ന യോഗം അഗാധമായ ദുഖം രേഖപ്പെടുത്തി. കഴിഞ്ഞ 68 വർഷങ്ങളായി ആര്യവൈദ്യശാലക്കും, സമൂഹത്തിനും, ആയുർവ്വേദത്തിനും, ആയുർവ്വേദ വിദ്യാഭ്യാസത്തിനും, കലയ്ക്കും, നൽകിയ നിസ്വാർത്ഥ സേവനങ്ങളെ ബോര്‍ഡ് യോഗം സ്മരിയ്ക്കുകയും ചെയ്തു
ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ശ്രീ.പി.രാഘവവാരിയർ ഡോ.പി.മാധവൻകുട്ടി വാരിയർ, ഡോ.കെ.മുരളീധരൻ, അഡ്വക്കേറ്റ്.ശ്രീ.സി. ഇ. ഉണ്ണിക്കൃഷ്ണൻ ശ്രീ.കെ.ആർ.അജയ്, ഡോ.സുജിത്ത് എസ്.വാരിയർ, സി.ഇ. ഒ ഡോ.ജി.സി.ഗോപാലപിള്ള ,അഡ്വൈസർ ശ്രീ.കെ .എം.ചന്ദ്രശേഖരൻ ഐഎഎസ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam