
കൊല്ലം: ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതിൽ പൊലീസിന് വീഴ്ച്ച ഉണ്ടായെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആർഎംഒ ഡോ എസ് അനിൽകുമാർ. പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ അനിൽകുമാർ കുറ്റപ്പെടുത്തി. വന്ദനയ്ക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്ന് സുഹൃത്തുക്കളും നേരത്തെ പറഞ്ഞിരുന്നു. അതിനിടെയാണ് ഇപ്പോൾ ആർഎംഒയും രംഗത്തെത്തിയിരിക്കുന്നത്.