ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം: പ്രതി മുത്തുകുമാർ പിടിയിൽ

Published : Oct 02, 2022, 11:16 AM ISTUpdated : Oct 02, 2022, 11:19 AM IST
ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം: പ്രതി മുത്തുകുമാർ പിടിയിൽ

Synopsis

ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ

കോട്ടയം : ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ . മുത്തു കുമാർ ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും 

ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ . മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പൊലീസ് മൊബൈൽ ഫോണിന്‍റെ കാൾ റെക്കോർഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോൺ വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു . 

ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തു കുമാർ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു . അപ്പോഴാണ് വീടന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും . അതിനുളളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും .

ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം? യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂര്‍ ദേവാൻഷ് ശൗര്യയുടെ മരണം; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്