ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തി; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

Web Desk   | Asianet News
Published : Feb 29, 2020, 01:53 PM IST
ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തി; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

Synopsis

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി. 

കണ്ണൂർ: പയ്യന്നൂർ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് നാവിക അക്കാദമി ലെഫ്നന്‍റ് കേണൽ പഞ്ചാൽ ബോറ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.  

അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തിയത് പൊലീസ് ഗൗരവമായാണ് കാണുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K