ലഹരിക്കടത്ത്; താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്, പ്രതിഷേധം

Published : Aug 01, 2023, 12:31 PM IST
ലഹരിക്കടത്ത്; താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്, പ്രതിഷേധം

Synopsis

ഇന്നലെ രാത്രി ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറയുന്നു. 

മലപ്പുറം: മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ലഹരിക്കടത്തിന് പിടിയിലായ സാമി ജിഫ്രിയാണ് മരിച്ചത്. ഇയാൾ തിരുരങ്ങാടി സ്വദേശിയാണ്. ഇന്നലെ രാത്രി ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറയുന്നു. പുലർച്ചെ ശാരീരികപ്രശ്നം നേരിട്ടതിനെ തുടർന്ന്  സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. മഞ്ചേരി മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ നടത്തുക. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്ക് എത്തും. സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ക്രൂരമായ കസ്റ്റ‍ഡി മർദ്ദനം നടന്നു എന്നാണ് യൂത്ത് ലീ​ഗിന്റെ ആരോപണം. അതോടൊപ്പം തന്നെ ഇയാളുടെ മൃതദേഹം കാണിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. 

ചെറായി പാലത്തില്‍ ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി