
കോട്ടയം: കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. താറാവുകളെ പാടത്തിറക്കി, വള്ളത്തിലൂടെ പോകവേയാണ് അപകടം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് വള്ളത്തിൽ നിന്നും വെള്ളത്തിലേക്ക് വീണതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
താറാവുകളെ പാടത്തിറക്കിയതിന് ശേഷം വളളത്തിലാണ് കർഷകർ കൊണ്ടുപോകാറുള്ളത്. ഇങ്ങനെ കൊണ്ടുപോകുന്ന സമയത്താണ് സദാനന്ദൻ വെള്ളത്തിലേക്ക് വീണത്. ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപരമായ പ്രശ്നങ്ങളാണോ കാരണം എന്ന് വ്യക്തതയില്ല. ഇവിടം ആഴമുള്ള പ്രദേശമല്ല. മൃതദേഹം ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കർഷകന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.