
ഇടുക്കി: അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിൽ ആനയിറങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വനംവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് സമീപമാണ് ആന ഇറങ്ങിയത് എന്നതിനാല്‍ ഈ വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം ദേവികുളത്ത് പടയപ്പയെന്ന കാട്ടാനയും ജനവാസ മേഖലയില്‍ ഇറങ്ങി. ദേവികുളം ഫാക്ടറി മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ പടയപ്പയെ ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്കയച്ചു.
ദേവികുളത്ത് രാത്രിയില്‍ ആറ് ആനകളുടെ കൂട്ടവും ഇറങ്ങിയിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപമാണ് ആനകൾ ഇറങ്ങിയത്. ഈ ആനകളെ തുരത്തി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam