കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കടന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം

Published : Jun 14, 2022, 02:45 PM ISTUpdated : Jun 14, 2022, 02:52 PM IST
കന്‍റോണ്‍മെന്‍റ്  ഹൗസിലേക്ക് അതിക്രമിച്ച് കടന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം

Synopsis

സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പൊലിസ്. കസ്റ്റഡിയിലെടുത്ത നാല് പേരെയും വിട്ടയക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിന് കസ്റ്റഡിയിലെടുത്ത   ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.

ഉച്ചക്ക് 12 മണിയോടെ  സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാര്‍ച്ച് മസ്‌കറ്റ് ഹോട്ടലിന് മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. . ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്ഐ പ്രവർത്തകർ കന്‍റോണ്‍മെന്‍റ്  ഹൗസിലേക്ക് കടന്നു.

ഇവരിൽ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങൾ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്ഡിവൈഎഫ്ഐ പ്രവർത്തകർ ഗേറ്റിന് വെളിയിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ നാല്  പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് മര്‍ദ്ദിച്ചെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

'ഇനി സ്കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കും'; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് എതിരെ ഡിവൈഎഫ്ഐ

 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്ഐ. ഫർസീൻ മജീദ് ഇനി സ്കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ്  മട്ടന്നൂർ യുപി സ്കൂളിലാണ് ജോലി ചെയ്യുന്നത്.  മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്നും പ്രതിരോധിക്കാൻ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജർ പറഞ്ഞു. 

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇന്നലെ വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. 

വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്. 

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നില്ല, ഇപിയുടെ വാദം പൊളിയുന്നു

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം