‘ജി സുധാകരന്‍ പൊളിറ്റിക്കൽ സൈക്കോപ്പാത്ത്’; രൂക്ഷ വിര്‍ശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

Published : Mar 27, 2026, 09:26 PM IST
G Sudhakaran DYFI

Synopsis

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെ 'പൊളിറ്റിക്കൽ സൈക്കോപ്പാത്ത്' എന്ന് വിളിച്ച് ഡിവൈഎഫ്ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.  

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ രൂക്ഷ വിര്‍ശനവുമായി ഡിവൈഎഫ്ഐ. ജി സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്ത് എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നുവെന്നും കുറ്റപ്പെടുത്തിയ ജെയിംസ് സാമുവൽ, താൻ ചെയ്ത ഹീന പ്രവർത്തികൾ ഞങ്ങൾക്കും പറയേണ്ടി വരുമെന്നും ഇങ്ങനെ വന്നാല്‍ ജി സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പോസ്റ്റില്‍ കുറിക്കുന്നു.

പാർട്ടിയിൽ ജി സുധാകരൻ ആരേയും വളർത്തിയിട്ടില്ലെന്നും നിരവധി വിദ്യാർത്ഥി-യുവജന നേതാക്കളുടെ ഭാവി തകർത്തുവെന്നും ജെയിംസ് സാമുവൽ ആരോപിക്കുന്നു. ജി സുധാകരൻ ഒരു നേതാവിനെയും വളർത്തിയില്ല. കഴിവുള്ളവരെ വെട്ടിയൊതുക്കി, തനിക്ക് മുകളിൽ ആരും വരരുതെന്ന നിലപാടായിരുന്നു സുധാകരന്റേതെന്നും വിമർശനമുണ്ട്. പാർട്ടിയിൽ തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നായിരുന്നു ജി സുധാകരന്റെ നിലപാട്. തനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെ മാത്രം മുന്നോട്ട് കൊണ്ടുവരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഇതിലൂടെ പാർട്ടിക്കുള്ളിൽ നേതൃവികസനം തടസ്സപ്പെട്ടുവെന്നും ജെയിംസ് സാമുവൽ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ശ്രീ ജി സുധാകരൻ Political Psychopath...

ശ്രീ ജി സുധാകരന് ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാർത്ഥി യുവജനരംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം മദ്യപാനികൾ ആണെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന പുതിയ രീതിയും ഇപ്പോൾ ശ്രീ ജി സുധാകരൻ സ്വീകരിക്കുകയാണ്. ശ്രീ ജി സുധാകരൻ നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്ത് നേതൃത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന നിലയിൽ ഒരു നേതാവിനെയും വളർത്തിയില്ല. ഒട്ടനവധിയായ വിദ്യാർത്ഥി യുവജന നേതാക്കളുടെ ഭാവി തന്നെ തകർത്തു കളഞ്ഞു. തനിക്ക് കീഴ്പ്പെടുന്ന വരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സിപിഐഎമ്മിലും വർഗ്ഗബഹുജന സംഘടനകളിൽ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാർത്ഥി യുവജനരംഗത്ത് ശ്രീ ജി സുധാകരൻ വളർത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ...??? എച്ച് സലാം, കെ ടി മാത്യു, മനു സി പുളിക്കൽ, ആർ രാഹുൽ, അനസ് അലി ഇങ്ങനെ എടുത്തു പറയാൻ കഴിയുന്ന ഒട്ടനവധിയായി വരുന്ന നേതാക്കൾ വിദ്യാർത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാൻ കഴിവുള്ളവരായിരുന്നു അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളിൽ ആരും വരരുത് എന്നുള്ള ശ്രീ ജി സുധാകരന്റെ നിലപാടുകൾ ആയിരുന്നു. 

മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാൻ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരൻ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കിൽ രണ്ടാളുകൾക്കും സംസ്ഥാന ഭാരവാഹികൾ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ താൻ ചെയ്ത ഹീന പ്രവർത്തികളെ സംബന്ധിച്ച് ഞങ്ങൾക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാൽ തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓർമ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരൻ ഒരു Political Psychopath ആണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അപു ജോൺ ജോസഫ്; കോട്ട പിളർത്താൻ സിറിയക്കും റോയിയും, തൊടുപുഴയിൽ എന്ത് സംഭവിക്കും?
സംസ്ഥാനത്ത് ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു