ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

By Web TeamFirst Published May 27, 2021, 4:56 PM IST
Highlights

പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.
 

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു. 

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡിവൈഎഫ്‌ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

ലക്ഷദ്വീപില്‍ പുതിയതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനങ്ങളാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ദ്വീപ് ജനതയുടെ അഭിപ്രായത്തെ മറികടന്നുള്ള പരിഷ്‌കാരങ്ങളെ എതിര്‍ത്ത് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായത്. ലക്ഷദ്വീപിലെ പരിഷ്‌കരണങ്ങള്‍ക്കെതിരെ വ്യാപക എതിര്‍പ്പാണ് കേരളത്തിലും ലക്ഷദ്വീപിലും ഉയരുന്നത്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക രംഗത്തുള്ളവരും പരിഷ്‌കാരങ്ങള്‍ക്കെതിരെ രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!