അനന്തു അജിയുടെ ആത്മഹത്യ; മൂന്ന് വയസു മുതൽ പീഡിപ്പിച്ചെന്ന് മരണമൊഴി, നിധീഷ് മുരളീധരന്‍റെ കട തക‍ർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

Published : Oct 16, 2025, 12:30 PM IST
Ananthu Aji Suicide Case

Synopsis

അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

കോട്ടയം: അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. നിലവില്‍ നിധീഷ് ഒളിവിലാണെന്നാണ് വിവരം. അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നീധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്‍റെ വെളിപ്പെടുത്തൽ.

മരിക്കുന്നതിന് മുമ്പ് അനന്തു റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് പുറത്ത് വന്നത്. അദ്യത്തെ ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്ന ആർഎസ്എസിനെതിരായ ആക്ഷേപങ്ങൾ വീണ്ടും ആവർത്തിക്കുന്നതായിരുന്നു വീഡിയോ. ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ശാരീരിക, മാനസിക ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുവെന്ന് അനന്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസു മുതലാണ് നിധീഷ് മുരളീധരൻ അനന്തുവിനെ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതുമൂലമാണ് ഒസിഡി രോഗിയായി മാറിയത് എന്നും അനന്തു പറയുന്നു. സെപ്റ്റംബർ പതിനാലിനാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് അനന്തു പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി