
ആലപ്പുഴ: വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. കറ്റാനം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നഗ്നചിത്രങ്ങൽ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് സുനിഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടർന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പൊലീസിൽ മൊഴി നൽകി. അതേസമയം, അറസ്റ്റിലായ സുനിഷ് സിദ്ദിഖ് ഡിവൈഎഫ്ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam