
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പരാജയഭീതി കാരണം സതീശന്റെ ശിഷ്യൻ അൻവറിന്റെ കാല് പിടിക്കാൻ പോയെന്നായിരുന്നു സനോജിന്റെ പരിഹാസം. നിഗൂഢ യാത്ര എന്തിനെന്നു യുഡിഎഫ് വെളിപ്പെടുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു. സാമ്പത്തികമായി തകർന്നെന്ന് പറഞ്ഞ അൻവറിനെ വേഷം മാറി പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് ക്യാമ്പ് എന്ത് ഗതികെട്ട പണിയും ചെയ്യും. ഇനി വേഷം മാറി വോട്ടർമാരെ കാണാനും പോകും. അൻവർ മത്സരിച്ചാൽ എൽഡിഎഫിന് ഒരു പ്രശ്നമേയല്ലെന്നും വി കെ സനോജ് പ്രതികരിച്ചു.