
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ പേര് പറയാതെ പരാമർശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ദേശീയ ശരാശരി 44 ശതമാനമായിരിക്കെയാണ് കേരളത്തിന്‍റെ ഈ ഞെട്ടം. ഇത് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരു പുകിലാണ് ഉണ്ടായതെന്നും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam