'കുടുക്കാൻ ശ്രമിക്കുന്നു'; ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് ഇ ബുൾ ജെറ്റ് സഹോദരൻമാർ

Web Desk   | Asianet News
Published : Aug 18, 2021, 08:50 AM IST
'കുടുക്കാൻ ശ്രമിക്കുന്നു'; ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് ഇ ബുൾ ജെറ്റ് സഹോദരൻമാർ

Synopsis

ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

കണ്ണൂർ: ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് വ്ലോ​ഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറയുന്നു. യൂട്യൂബ് വ്ലോഗിലൂടെയാണ് ലിബിന്റെയും  എബിന്റെയും പ്രതികരണം.

അതേസമയം, കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം 
അറിയിക്കാൻ സമയം വേണമെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നും വാഹനത്തിന്‍റെ പിഴ അടക്കാൻ തയ്യാറെന്നുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം