
പാലക്കാട്: കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സർക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്‍.മുൻ പദ്ധതിയേക്കാൾ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്.ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല.പദ്ധതി പെട്ടെന്ന് നടപ്പാക്കേണ്ട എന്നു മാത്രമാണ് സിപിഎം നിലപാട്.സർക്കാർ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ പ്രശ്നം കാരണമാണിത്.മറ്റ് പ്രശ്നങ്ങളില്ല.ബി ജെ പി പുതിയ ബദൽ രേഖയെ പിന്തുണയ്ക്കുന്നത് നാടിന് ഉപകാരമായതിനാലാണ്.കോൺഗ്രസിൻ്റെ വിമർശനത്തിൽ കഴമ്പില്ല.കെ.സി വേണുഗോപാലിൻ്റേത് രാഷ്ട്രീയ കളി മാത്രമാണ്.കോൺഗ്രസ് തുടങ്ങി വെച്ച പദ്ധതിയാണിത്.പദ്ധതിയെ എതിർക്കാൻ കോൺഗ്രസിന് അവകാശമില്ല.പുതിയ ഡിപിആര്‍ തയ്യാറാക്കാൻ ഒരു വർഷമെങ്കിലും എടുക്കും .അതിൽ സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സിപിഎം-ബിജെപി ഡീൽ'; സിൽവർലൈൻ പുതിയ നീക്കത്തെ എതിർത്ത് കോൺഗ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam