ജയിലിലേക്ക് മാറ്റരുത്; പാലാരിവട്ടം പാലം അഴിമതി കേസിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

Published : Jan 04, 2021, 12:25 PM IST
ജയിലിലേക്ക് മാറ്റരുത്; പാലാരിവട്ടം പാലം അഴിമതി കേസിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

Synopsis

ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായതിനാൽ ബന്ധുക്കൾക്ക് കൃത്യമായി സാന്ത്വന പരിചരണം നൽകാൻ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു

കൊച്ചി: പാലാരിവട്ടം പാലം കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്  ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.

ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയിൽ പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായതിനാൽ ബന്ധുക്കൾക്ക് കൃത്യമായി സാന്ത്വന പരിചരണം നൽകാൻ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും