
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി. ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവമാണ്. ഇക്കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിക്കണം. അവരുടെ നയം വ്യക്തമാക്കണം. ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇ ഡി ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് പിണറായി മറുപടി പറയുന്നില്ല. സിപിഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല. ഇനിയും നിരവധി കേസുകൾ പുറത്ത് വരും. ബിജെപി - സിപിഎം അന്തർധാരയ്ക്ക് പോറൽ സംഭവിച്ചിരിക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam