ഷാജിക്ക് പിന്നാലെ ഇഡി: കണ്ണൂരിൽ ഭാര്യയുടെ പേരിലുള്ള വീട്ടിലും അളവെടുപ്പ് നടത്തി

Published : Oct 23, 2020, 07:37 PM ISTUpdated : Oct 23, 2020, 07:58 PM IST
ഷാജിക്ക് പിന്നാലെ ഇഡി: കണ്ണൂരിൽ ഭാര്യയുടെ പേരിലുള്ള വീട്ടിലും അളവെടുപ്പ് നടത്തി

Synopsis

 കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു. 

കോഴിക്കോട്: കെഎം ഷാജിക്കെതിരെ കണ്ണൂരിലും അന്വേഷണം നടത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു. 

ചിറക്കൽ പഞ്ചായത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ചാലാടിലുള്ള വീട് അളന്ന് തിട്ടപ്പെടുത്തിയത്. വീടുമായി ബന്ധപ്പെട്ട രേഖകളുമായി ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് കോഴിക്കോട്ടെ ഇഡി ഓഫീസിൽ ഹാജരാവാനും നിർദേശിച്ചിട്ടുണ്ട്. 

രേഖകൾ സഹിതം ഈ മാസം 27-ന് കോഴിക്കോട്ടെ ഓഫീസിൽ എത്താനാണ് ഇഡി പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അപാകതകളൊന്നും കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ പേരിലാണ് ഈ വീടുള്ളത്.

അതേസമയം കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടിന് കെട്ടിട്ടനിർമ്മാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അധികൃതർ നോട്ടീസ് നൽകി. ഷാജിയുടെ ഭാര്യ കെ.എം.ആശയ്ക്കാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി നോട്ടീസ് കൈമാറിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ
ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം