കോഴക്കേസ്; ലൈഫ് മിഷൻ സിഇഒയ്ക്ക് ഇ.ഡി.നോട്ടീസ്, സിഎം രവീന്ദ്രൻ 7ന് ഹാജരാകണം

Published : Mar 01, 2023, 11:30 AM IST
കോഴക്കേസ്; ലൈഫ് മിഷൻ സിഇഒയ്ക്ക് ഇ.ഡി.നോട്ടീസ്, സിഎം രവീന്ദ്രൻ 7ന് ഹാജരാകണം

Synopsis

വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് സിഇഒ ആയി ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ നൽകി വരുത്തുന്നത്


തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് ഇഡി നോട്ടീസ്. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്ന് ഇഡി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദ്ദശിച്ചത്. 

വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. ഇ.ഡി.നോട്ടീസ് അനുസരിച്ച് പി ബി നൂഹ് ഇന്ന് തന്നെ ഹാജരായേക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ നൽകി വരുത്തുന്നത്

 

ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. 7ാം തിയതി ഹാജരാകാണം. രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നിർദ്ദേശം
 

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ