കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ് ഉടൻ

Published : Apr 02, 2024, 07:26 AM IST
കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ് ഉടൻ

Synopsis

കേസില്‍ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർമാരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.

കേസില്‍ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർമാരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിൽ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് നീക്കം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ കേസില്‍ സജീവമാവുകയാണ് ഇഡി. നേരത്തേ തന്നെ കേസില്‍ ഇഡി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതിയുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നതാണ്. 

Also Read:- 'കരുവന്നൂരില്‍ ഇഡി'; ഇതൊരു ഡീലിന്‍റെ ഭാഗം, ഇഡി രാഷ്ട്രീയ ഉപകരണമെന്നും കെ മുരളീധരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസാധാരണ സംഭവം! മീറ്ററിൽ നിന്ന് ഡോറിന്‍റെ ഹാൻഡിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താൻ ശ്രമം, വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ടും മക്കളും
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണ്, ഊർജ്ജ്വസ്വലനാണ്, വികസനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യൂസഫലി