ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി, ഇഡിയുടെ അപ്പീൽ നാളെ ഹൈകോടതിയിൽ

Published : Jun 28, 2026, 10:36 AM IST
museum SHO

Synopsis

മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിൽ എത്തി ഇന്ന് പ്രോസികുഷൻ ഡിജിയുടെ ഓഫീസിൽ എത്താനായിരുന്നു നിർദേശം. ഡിജിപി ആസഫലി കേസ് ഡയറി ഉൾപ്പെടെ പരിശോധിക്കും.ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾ സർക്കാർ തുടങ്ങി

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തിൽ ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. ഇതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് പ്രോസികുഷൻ ഡിജിയുടെ  കൊച്ചിയിലെ ഓഫീസിൽ എത്തി. ഡിജിപി ആസഫലി കേസ് ഡയറി ഉൾപ്പെടെ പരിശോധിക്കും. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റ ജാമ്യം റദ്ദാക്കാൻ ഇഡി നാളെ ഹൈകോടതിയിൽ അപ്പീൽ നൽകും. ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയെ തന്നെ സമീപിക്കാൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ പ്രോസിക്യൂട്ടർ ഗീന കുമാരി തന്നെ ഹാജരാകും എന്നതിനാൽ ഇഡി തീരുമാനം മാറ്റി.

അതെസമയം ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഗീനാകുമാരിയെ മാറ്റണമെന്ന് കമ്മീഷണർ തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പല പ്രശ്നങ്ങളും ആരതി വീട്ടിൽ പറഞ്ഞില്ല, മർദ്ദന വിവരം അതുലിന്റെ വീട്ടുകാർക്കും അറിയാം'; പ്രതികരണവുമായി മാതാപിതാക്കൾ
വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? സർക്കാറിന്റേത് സദുദ്ദേശമെന്ന് കെ. മുരളീധരൻ