മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇൻഫോഴ്സ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു

By Web TeamFirst Published Apr 15, 2024, 1:09 PM IST
Highlights

ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ആരോപണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇൻഫോഴ്സ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് വിളിച്ചു വരുത്തിയത് ചോദ്യം ചെയ്യൽ. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്ന് ഹാജരായില്ല. ആരോഗ്യ  പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകുമെന്നാണ് വിവരം.

എക്സാലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ  ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ആരോപണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
 

click me!