
കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്.സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഇഡിക്ക് നൽകുന്നതിൽ ഒളിച്ചുകളിക്കുകയാണ് സിഎംആർഎൽ ജീവനക്കാർ. ഇഡി ആവശ്യപ്പെട്ട വിവരം ആദായ നികുതിവകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ പരിശോധനയ്ക്ക് വിധേയമായതാണെന്ന് മൊഴി. ചോദ്യം ചെയ്യലിന് ഹാജരായ ജീവനക്കാരോട് വ്യക്തിഗത വിവരങ്ങൾക്ക് പുറമെ ഇഡി ആവശ്യപ്പെട്ട് വീണ വിജയന്‍റെ ഉടമസ്ഥതിയലുള്ള എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടിന്‍റെ വിശദാംശങ്ങളുമാണ്.
കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി
എന്നാൽ കരാർ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോഡ് 2023 ജൂൺ 12 ന് പരിശോധനയ്ക്ക് വിധേയമാക്കി തീർപ്പുണ്ടാക്കിയതാണെന്നും ഈ വിവരങ്ങൾ രഹസ്യ സ്വാഭാവത്തിലുള്ളതായതിനാൽ കൈമാറാനാകില്ലെന്നുമാണ് ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറും സിഎഫ്ഒയും ആവർത്തിച്ചത്. ഇത് മറ്റൊരു ഏജൻസിക്കും പരിശോധിക്കാൻ കഴിയില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കരാറിന്‍റെ വിശദാംശങ്ങൾ തേടി കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഇതിന് പിന്നാലെയാകും എക്സാലോജിക്കിലേക്ക് കടക്കുക. അതേ സമയം മാസപ്പടി കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്നും സിപിഎം പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖൾ നൽകാൻ നിർബന്ധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.ഈ ഹർജി പരിഗണിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ നിസഹകരണം കോടതിയെ അറിയിക്കാനാണ് ഇഡിയുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam