
കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർഫ്രണ്ട് (Popular Front Leaders) നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്. കള്ളപ്പണം (Black Money) വെളുപ്പിക്കൽ ആരോപണത്തിലാണ് എൻഫോഴ്സ്മെന്റ് റെയ്ഡ് (ED Raid) എന്നാണ് സൂചന. സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷ്റഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചു.
റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പണിപ്പെട്ടാണ് പോലീസ് വാഹനത്തിൽ കയറ്റിവിട്ടത്. ആർഎസ്എസിനെ ചട്ടുകമായി ഈ ഡി പ്രവർത്തിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കൊടുക്കാനാണ് ശ്രമമെന്നും പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ഇവർ മൂവാറ്റുപുഴ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam