ഇഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐസകിൻ്റെ ഹർജി: സെപ്തംബർ രണ്ടിന് വാദം തുടരും

Published : Aug 17, 2022, 12:24 PM IST
ഇഡി സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐസകിൻ്റെ ഹർജി: സെപ്തംബർ രണ്ടിന് വാദം തുടരും

Synopsis

കേസ്  വരുന്ന സെപ്റ്റംബർ രണ്ടിന് കിഫ്ബിയുടെ  ഹർജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. അന്ന് വരെ നടപടികൾ ഉണ്ടാകില്ലെന്ന ഇ.ഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.

കൊച്ചി: കിഫ്ബിക്ക് എതിരായ അന്വേഷണത്തിൽ ഇ ഡി സമൻസ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയിൽ  മറുപടി സത്യവാങ്മൂലം നൽകാൻ ഇ.ഡി കൂടുതൽ സാവകാശം തേടി. ഇതേതുടർന്ന് കേസ്  വരുന്ന സെപ്റ്റംബർ രണ്ടിന് കിഫ്ബിയുടെ  ഹർജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. അന്ന് വരെ നടപടികൾ ഉണ്ടാകില്ലെന്ന ഇ.ഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം.എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇ ഡിയോടെ കോടതി നേരത്തെ  ആവശ്യപ്പെട്ടിരുന്നു. ഇ.ഡിയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള കിഫ്ബിയുടെ ഹർജിക്കൊപ്പമാകും തോമസ് ഐസക്ക് നൽകിയ ഹർജിയും ഹൈക്കോടതി പരിഗണിക്കുക.

മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് കിഫ്ബിയ്ക്കെതിരായ  എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടർന്നടപടികൾ തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നൽകിയ  ഹർജി ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

ഫെമ നിയമ ലംഘനം ആരോപിച്ച് ഇഡി  കിഫ്ബിയുടെ പ്രവർത്തനം അനാവശ്യമായി  തടസ്സപ്പെടുത്തുകയാണന്നും  തുടർന്നടപടികൾ തടയണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം.എന്നാൽ സംശയങ്ങളുണ്ടെങ്കിൽ ഇഡിയ്ക്ക്  അന്വേഷണം നടത്തിക്കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഫെമ  നിയമ നിയമ ലംഘനം  പരിശോധിക്കണ്ടത് റിസർവ്വ് ബാങ്ക് ആണെന്നും, കിഫ്ബിയുടെ ധനസമാഹരണത്തിൽ  നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു.ഇഡി സമൻസ് നല്ല ഉദ്ദേശത്തോടയല്ലെന്നും കിഫ്ബി വ്യക്തമാക്കി.  എന്നാൽ കിഫ്ബിയുടെ ധനസമാഹരണത്തിൽ  ഫെമ നിയമലംഘനം നടത്തിയെന്ന സംശയമുണ്ടെന്നും വിശദമായ മറുപടി നൽകാൻ 10 ദിവസം സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നിലപാടെടുത്തു.   

തുടർന്നാണ് കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റിയത്. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരും ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. അന്വേഷണത്തിന്‍റെ പേരിൽ ഇഡി തുടർച്ചയായി സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഈ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി