മാസപ്പടി കേസിൽ അതിവേ​ഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

Published : Oct 16, 2026, 01:29 PM ISTUpdated : Oct 16, 2026, 01:39 PM IST
pinarayi vijayan

Synopsis

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്.

കൊച്ചി: മാസപ്പടി കേസിൽ അതിവേ​ഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ‍ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം. ഇന്ന് രാവിലെയാണ് പിണറായിക്ക് സമൻസ് അയച്ചത്. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സി ഐ ആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ പ്രതിയാണ്.

സിഎംആർഎൽ - എക്സാലോജിക്ക് മാസപ്പടി ഇടപാടിലെ ആദ്യ ഇഡി കേസിനൊപ്പമായിരിക്കും പിണറായിക്കെതിരെയുള്ള പുതിയ കേസും അന്വേഷിക്കുക. മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേകം അന്വേഷിക്കും. അഴിമതി തടയൽ പ്രകാരമുള്ള വിജിലൻസ് കേസ് എടുത്തതോടെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് കിട്ടിയ 3.28 കോടി പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി, അപകടം നടന്നത് സെപ്റ്റംബർ 2 ന്
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ, അറസ്റ്റ് ഉണ്ടാകില്ലെന്ന് ജഡ്ജി; മാസപ്പടിക്കേസിലെ നിർണായക വാദങ്ങൾ