മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും, എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നല്‍കി

Published : Apr 15, 2025, 11:20 AM ISTUpdated : Apr 15, 2025, 11:23 AM IST
മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും, എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം  നല്‍കി

Synopsis

കുറ്റപത്രത്തിന്‍റെ പകർപ്പ് ഇഡ‍ിയ്ക്ക് ഇന്ന് ലഭിച്ചേക്കും.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു

എറണാകുളം:മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട  ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യഎറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും.

 

അടുത്ത ആഴ്ചയോടെ വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ  കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാൻ ഇവർക്ക് മേൽക്കോടതികളെയും സമീപിക്കാം. 114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കോടതി കുറ്റപത്രത്തിൽ കേസ് എടുത്തത്.എല്ലാ പ്രതികൾക്കും എതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ sfio കുറ്റപത്രത്തിൽ ഉണ്ട് എന്നും Sfio കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നു വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കി.കമ്പനി ചട്ടങ്ങളുടെ പരിധിയിൽ വരുന്നതിനാൽ bns പ്രകാരം നടപടികൾ പൂർത്തിയാക്കേണ്ടതില്ല.കോടതി.നേരിട്ട് സമൻസ് അയക്കാനുള്ള വിവരങ്ങൾ കുറ്റപത്രത്തിൽ ഉണ്ട്. നടപടി ക്രമങ്ങൾ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിചാരണ കോടതി ഉത്തരവ്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം