ബിനീഷ് കോടിയേരിയെ തുടർച്ചയായി 13-ാം ദിവസവും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

By Web TeamFirst Published Nov 11, 2020, 10:24 AM IST
Highlights

ബിനീഷ് കോടിയേരിയെ തുടർച്ചയായി 13 ആം ദിവസം ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തെത്തിച്ചു. കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. 

ബെംഗളൂരു:  ബിനീഷ് കോടിയേരിയെ തുടർച്ചയായി 13-ാം ദിവസവും ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തെത്തി. ബിനാമികൾ വഴി നിയന്ത്രിച്ച സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന് ഉച്ചയോടെ ബിനീഷിനെ സെഷന്‍സ് കോടതിയിൽ ഹാജരാക്കും. 

ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും. 

അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡ‍ിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ ഇഡി കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍സിബി പിന്‍വലിച്ചത്.

click me!