നയതന്ത്ര സ്വർണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വ‍ര്‍ണം ഇഡി കണ്ടുകെട്ടി

Published : Sep 15, 2021, 05:08 PM ISTUpdated : Sep 15, 2021, 05:09 PM IST
നയതന്ത്ര സ്വർണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വ‍ര്‍ണം ഇഡി കണ്ടുകെട്ടി

Synopsis

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ  കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.ആര്‍.സരിത്തിൽ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്. 

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ  കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേര്‍ക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി,അബദുൾ ഹമീദ്,  ഷൈജൽ,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ ഷമീർ എന്നീ പ്രതികൾക്കാണ് നോട്ടീസ് അയച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്