അവയവക്കടത്ത് കേസിലെ ഇ.ഡി അന്വേഷണം; ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

Published : Jul 15, 2026, 12:25 PM IST
ed questioning

Synopsis

ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഡോക്ടർമാരെ മുൻനിർത്തി അവയവക്കടത്തിന് പിന്നിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും കള്ളപ്പണ കൈമാറ്റവും നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.

മുഖ്യസൂത്രധാരൻ നജീബ് കല്ലട്രയെ ജയിലിൽ ചോദ്യം ചെയ്തു

ഡോക്ടർമാരിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായ നജീബ് കല്ലട്രയെയും ഭാര്യ റഷീദയെയും ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു. കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കാക്കനാട് ജയിലിലെ ഈ ചോദ്യം ചെയ്യൽ. എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്ത ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടൂരിലെ ഷെഹ്‌നയുടെ മരണം: ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ; പിടിയിലായത് ഏഴംകുളം സ്വദേശി
മൃതദേഹത്തിൽ നിന്നും അണുബാധയേറ്റു; കേരള പൊലീസിൻ്റെ സഹായി സോമൻ ചികിത്സ സഹായം തേടുന്നു