വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് പൊസിറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Published : Apr 17, 2020, 12:17 PM IST
വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് പൊസിറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Synopsis

ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ കൂടിയ ശ്രദ്ധ വേണമെന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ ടീച്ച‍ർ പറഞ്ഞു

തിരുവനന്തപുരം: വിദേശത്ത് നിന്നും എത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾക്ക് 29-ാം ദിവസം കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലാണ് വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് ‍സ്ഥിരീകരിച്ചത്.

ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ കൂടിയ ശ്രദ്ധ വേണമെന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ ടീച്ച‍ർ പറഞ്ഞു. വൈറസ് ഓരോരുത്തരിലും പ്രവ‍ർത്തിക്കുന്ന സ്വഭാവത്തിലെ മാറ്റം കൊണ്ടാണ് ഇങ്ങനെ ഉണ്ടായതെന്നും രോ​ഗമുക്തി നേടിയാലും എല്ലാവരും 14- ദിവസത്തെ ഐസൊലേഷൻ നി‍‌‍ർബന്ഡമായും പാലിക്കണമെന്നും ആരോ​ഗ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സംഭവം പഠനവിധേയമാകുമെന്നും വൈറസ് സംബനഡിച്ചുള്ള നാല് പഠനങ്ങൾക്ക് കേരളത്തിൽ ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു