സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഉപയോഗത്തിന് പൂട്ട്; ജോലിസമയത്ത് അധ്യാപകര്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉപയോഗിക്കരുത്

By Web TeamFirst Published Nov 5, 2019, 2:43 PM IST
Highlights

സ്കളിലെ വിദ്യാര്‍ത്ഥികളുടെ മൊബൈൽ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തിലിന് പിന്നാലെയാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. സ്കളിലെ വിദ്യാര്‍ത്ഥികളുടെ മൊബൈൽ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. 

വിദ്യാര്‍ത്ഥികളുടെ സ്കൂളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ളതാണ് നേരത്തെയുള്ള ഉത്തരവ്. ഈ ഉത്തരവ് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തിലിന് പിന്നാലെയാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 

വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന ഇതേ സർക്കുലറിൽ തന്നെയാണ്  ക്ലാസ് സമയത്ത് അധ്യാപകർ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍  ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്. സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. 

കേരളത്തിലെ സ്കൂളുകളിൽ വിദ്യാര്‍ത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗവും ജോലി സമയത്ത് അധ്യാപകരുടെ സോഷ്യൽ മീഡിയ ഉപയോഗവും വിലക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.

click me!