
തിരുവനന്തപുരം: ഹൈസ്കൂൾ- ഹയര്‍സെക്കന്‍ഡറി ലയനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വിളിച്ച ചർച്ച ഇന്ന്. അധ്യാപക സംഘടനകളും മാനേജ്മെന്‍റ് പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുക്കുക. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഏകീകരണം ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.
റിപ്പോർട്ടിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് ഇന്നലെ രമേശ് ചെന്നിത്തല ഉറപ്പ് നൽകിയിരുന്നു. ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞയാഴ്ച വിളിച്ച യോഗം പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam