എഡ്യൂഫെസ്റ്റ് 2024 - മികച്ച ഉപരിപഠന സാദ്ധ്യതകൾ അറിയൂ

Published : May 13, 2024, 12:32 PM ISTUpdated : May 15, 2024, 11:29 AM IST
എഡ്യൂഫെസ്റ്റ് 2024 - മികച്ച ഉപരിപഠന സാദ്ധ്യതകൾ അറിയൂ

Synopsis

മെയ് 18, 19 തീയതികളിൽ, കൊച്ചി  ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിലും  മെയ് 25, 26 തീയതികളിൽ,  കോഴിക്കോട് ട്രേഡ് സെൻറ്ററിലും എക്സ്പോ നടക്കും.

പ്ലസ്2 , പിന്നെ ഡിഗ്രി. ഇത് കഴിഞ്ഞാൽ ഇനി എന്ത് എന്ന് നിങ്ങൾ  ചിന്തിക്കുമ്പോൾ, ഇന്ത്യയിൽ തന്നെ ഉപരിപഠനം നടത്തുന്നതിനുള്ള എല്ലാ സാധ്യതകളും നിങ്ങൾക്ക്  മുന്നിൽ തുറന്നിടുന്ന, കേരളത്തിലെ ഏറ്റവും വലിയ സ്വദേശ വിദ്യാഭ്യാസ പ്രദർശനമാണ്, ഏഷ്യാനെറ്റ്  ന്യൂസ്  ഒരുക്കുന്ന "എഡ്യൂഫെസ്റ്റ് 2024". 

മെയ് 18, 19 തീയതികളിൽ, കൊച്ചി  ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിലും  മെയ് 25, 26 തീയതികളിൽ,  കോഴിക്കോട് ട്രേഡ് സെൻറ്ററിലും  നടക്കുന്ന എക്സ്പോയിൽ , ഇനി എന്ത് എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങളുമായി,  ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളും, കോളേജുകളും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു കുടക്കീഴിൽ അണിനിരക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശന സമയം.

വിദ്യാഭ്യാസ മേഖലയിലെ  പുതിയ  പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഒരുമിപ്പിക്കുകയും ചെയ്യുന്നതിനായി  , വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചു ഒരു നിരയിൽ കൊണ്ട് വരിക  എന്നതാണ് എഡ്യൂഫെസ്റ്റ് 2024 - ന്റെ ലക്‌ഷ്യം. തങ്ങളുടെ അഭിരുചിക്കനുസരിച്ച്,  ഉചിതമായ വിദ്യാഭ്യാസ പാത തിരഞ്ഞെടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും,  ഭാവിയെ രൂപപ്പെടുത്തുന്നതിൽ അത്തരം തിരഞ്ഞെടുപ്പുകളുടെ സ്വാധീനത്തെക്കുറിച്ചും, വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ബോധവൽക്കരിക്കാനും പ്രചോദിപ്പിക്കാനും, വിത്യസ്ത  മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകളും എക്സ്പോയുടെ പ്രധാന ആകർഷണമാണ്.

നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മുതൽ  എങ്ങിനെ നല്ല സംരംഭകരാവാം, തുടങ്ങിയ വിവിധ വിഷയങ്ങളുടെ വിത്യസ്ത അനുഭവമാണ് എഡ്യൂഫെസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസ് നിങ്ങൾക്കായി ഒരുക്കുന്നത്. നിരവധി  Interactive gameകളും, VR എക്സ്പീരിയൻസും  എക്സ്പോയിൽ നിങ്ങളെ കാത്തിരിക്കുന്നു.  

 നിങ്ങൾക്ക്  ഏറ്റവും യോജിച്ച, ജോലി സാധ്യത ഏറെയുള്ള മികച്ച കോഴ്‌സുകൾ തിരഞ്ഞെടുത്ത് , കരിയർ  ഗൈഡൻസിലൂടെ ഭാവി  സുരക്ഷിതമാക്കുന്നതിന്, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന എഡ്യൂഫെസ്റ്റ് 2024-ൽ പങ്കെടുക്കൂ!

ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ജെയിൻ യൂണിവേഴ്സിറ്റി (Jain University) ആണ്. ആദി ഇൻസ്റ്റിറ്റ്യൂട്ട് (Adi Institute ), ടെക്നോ വാലി (Techno Valley ), ഇ.എം.ഇ ഗ്രൂപ്പ് (EME Group ), എസ്എ.ൽ .ബി.സ് (SLBS ), എസ്. സി.എം.എസ് (SCMS), എ.എം.ഇ ടി, യൂണിവേഴ്സിറ്റി (AMET University), സാരംഗ് ശ്രീനിവാസ് യൂണിവേഴ്സിറ്റി (Sarang Srinivas University), ബ്രൂക്ക്സ് എഡ്യൂക്കേഷൻ(Brooks Education), സഹ്ര്യദയ കോളേജ് (Sahrdaya College), കാരുണ്യ യൂണിവേഴ്സിറ്റി(Karunya University), ബോൺ സഫാരി(Bon Safari),  ധനലക്ഷ്മി ശ്രീനിവാസൻ യൂണിവേഴ്സിറ്റി (Dhanalakshmi Sreenivasan University), മെഡിഹബ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (Medyhub Global Pvt Ltd), തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് (Thinc Institute) എന്നീ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും എക്‌സ്‌പൊയുടെ ഭാഗമാകും.

കൂടുതൽ അറിയാൻ:>

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്