
ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ എജ്യൂപോർട്ട് തൃശ്ശൂർ ക്യാംപസ് പ്രവർത്തനം ആരംഭിച്ചു. മുൻ മന്ത്രിയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ ക്യാംപസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എജ്യൂപോർട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാൻഷർ അധ്യക്ഷത വഹിച്ചു.
എജ്യൂപോർട്ടിന്റെ AI അധിഷ്ഠിതമായ രണ്ടാമത്തെ NEET, JEE എൻട്രൻസ് കോച്ചിംഗ് ക്യാംപസാണ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ മലപ്പുറം ഇൻകലിൽ രണ്ടായിരത്തോളം കുട്ടികൾക്കുള്ള ക്യാംപസ് പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂർ പൂമല ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ക്യാംപസിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്‌റൂമുകൾ, ശീതീകരിച്ച സ്റ്റഡി ഹാൾ, ഏറ്റവും മികച്ച ഹോസ്റ്റൽ സൗകര്യം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള പഠന രീതികളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരും ദേശീയ തലത്തിൽ പ്രശസ്തമായ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവരും എജ്യൂപോർട്ടിലെ കുട്ടികൾക്ക് മാർഗനിർദ്ദേശവുമായി ഒപ്പമുണ്ടാകും.
NEET, JEE എൻട്രൻസ് കോച്ചിംഗ് രംഗത്ത് AdAPT -അഡാപ്റ്റീവ് ലേർണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദ്ദരഹിതവും വിദ്യാർത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എജ്യൂപോർട്ട് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ഉറപ്പുനൽകുന്നു.
ഏറ്റവുമധികം കുട്ടികളെ JEE മെയിൻസ് എന്ന നേട്ടത്തിൽ ആദ്യാവസരത്തിൽ തന്നെ എത്തിക്കാൻ സഹായിച്ചതിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർത്ഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോർട്ടിന്റെ റസിഡൻഷ്യൽ ക്യാംപസിലും ഓൺലൈനിലുമായി പരിശീലനം നേടിയ അൻപതോളം കുട്ടികളാണ് ഈ വർഷം JEE മത്സര പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്.
'എഞ്ചിനീയറിംഗ് ദി ഫ്യൂച്ചർ ഓഫ് കേരള' എന്ന പദ്ധതിയിലൂടെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും പഠനത്തിൽ മുന്നാക്കം നിൽക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികൾക്ക് AIIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്- മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം എജ്യൂപോർട്ട് ഈ വർഷം ആരംഭിക്കും. അർഹരായ 5000 ത്തോളം കുട്ടികൾക്കാണ് എജ്യൂപോർട്ടിന്റെ ഈ പദ്ധതിയിൽ പരിശീലനം നേടാൻ സാധിക്കുക. എജ്യുക്കേഷൻ പ്രൊവൈഡർ എന്ന നിലയിൽ വലിയൊരു സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോർട്ട് ഈ ഉദ്യമത്തിലൂടെ നിർവഹിക്കുന്നത്.
കോവിഡ് കാലത്ത്, പഠന പരിമിതികൾ നേരിട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്, തീർത്തും സൗജന്യമായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാർത്ഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോർട്ടിനൊപ്പം എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇതിനകം എജ്യൂപോർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോർട്ടിനെ തേടിയെത്തിയത്. ലണ്ടൻ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാർഡ്‌സിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിൽ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാർട്ടപ്പ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ഈ എൻട്രൻസ് കോച്ചിങ് സ്ഥാപനം നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്ടെക് സ്റ്റാർട്ടപ്പ് എന്ന പ്രശംസയും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിയമസഭാ പ്രസംഗത്തിനിടെ എജ്യൂപോർട്ടിന് ലഭിച്ചു.
ഈ കുറഞ്ഞ കാലയളവിൽ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ നേടിയെടുത്ത എജ്യൂപോർട്ട് ത്യശ്ശൂരിൽ കൂടി ചുവടുറപ്പിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂർണ്ണമായും സൗഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എൻട്രൻസ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വർഷം മുതൽ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി NEET, JEE ഫൗണ്ടേഷൻ ക്ലാസുകൾ കൂടി എജ്യൂപോർട്ട് നൽകുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ എജ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ ഭാവി പദ്ധതികൾ വിശദീകരിച്ചു. മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു കെജെ, ഫോക്കസ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി മുഹമ്മദ് അമീർ, ശക്തൻ തമ്പുരാൻ കോളേജ് പ്രിൻസിപ്പാൾ അജിത്ത് കുമാർ രാജ എം, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി സാജൻ, മുളംകുന്നത്തുകാവ് പഞ്ചായത്ത് മെമ്പർ ഫ്രാൻസി ഫ്രാൻസിസ്, എജ്യൂപോർട്ട് ഡയറക്ടർമാരായ ജോജു തരകൻ, സിയാദ് ഇഎ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam