വിലക്ക് ലംഘിച്ച് ഈദ് ഗാഹ്; സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തത് 50ലേറെ പേര്‍, കേസെടുത്ത് പൊലീസ്

Published : May 25, 2020, 12:14 PM ISTUpdated : May 25, 2020, 12:23 PM IST
വിലക്ക് ലംഘിച്ച് ഈദ് ഗാഹ്; സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തത് 50ലേറെ പേര്‍, കേസെടുത്ത് പൊലീസ്

Synopsis

സംഭവത്തില്‍ ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 70 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

കാസര്‍കോട്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കാസര്‍കോട്ട് അമ്പതിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹ്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് പരിപാടി നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മൗലവിയെ പങ്കെടുപ്പിച്ച് സ്വകാര്യ വ്യക്തിയാണ് പരിപാടി നടത്തിയത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എഴുപത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

Also Read: കോഴിക്കോട് കൊവിഡ് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം, രോഗബാധയിൽ അവ്യക്തത

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും