കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ എട്ട് കിലോഗ്രാം കഞ്ചാവ്; കൊണ്ടുവന്ന ആളിനായി അന്വേഷണം

Published : Jul 22, 2024, 05:32 PM IST
കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ എട്ട് കിലോഗ്രാം കഞ്ചാവ്; കൊണ്ടുവന്ന ആളിനായി അന്വേഷണം

Synopsis

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും  കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം:  കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ  നിന്നും എട്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും  കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. 

കഞ്ചാവ് എത്തിച്ച പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.  അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) രാജേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ജാഫർ, സിവിൽ എക്സൈസ് ഓഫീസർ  പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ