
കോഴിക്കോട് : എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും. പ്രതിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘം ബോഗികളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.
ആക്രമണത്തിൽ പൊള്ളലേറ്റ അനിൽ കുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. 35 ശതമാനം പൊളളലേറ്റ അനിൽ കുമാറിന്റെ ആരോഗ്യസ്ഥിതിയിയായിരുന്നു കൂടുതൽ ഗുരുതരം. ഇദ്ദേഹത്തിന് കഴുത്തിലും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊള്ളൽ ഐസിയുവിൽ കഴിയുന്ന അദ്വൈതും അശ്വതിയും അപകടനില തരണം ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പ്രകാശൻ ആശുപത്രി വിട്ടു. 20 ശതമാനത്തിലേറെ പൊള്ളലേറ്റ ജ്യോതീന്ദ്ര നാഥിന്റെയും പി സി ലതീഷിന്റെയും പ്ലാസ്റ്റിക് സർജറി ഇന്നലെ പൂർത്തിയായിരുന്നു. നിലവിൽ 7 പേരാണ് ചികിത്സയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam