
മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. 26 വയസായിരുന്നു. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. കൊലപാതകത്തിനി ശേഷം കൊല നടത്താന്‍ ഉപയോഗിച്ച കത്തിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ബൈക്കിലാണ് ഇയാൾ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുടുംബത്തിലെ ബാധ്യതകളെയും ബാങ്ക് ലോണുമായി ബന്ധപ്പെട്ടും സഹോദരങ്ങൾ നേരത്തെയും തർക്കം ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ജുനൈദിന്‍റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല. അമീർ അവിവാഹിതൻ ആണ്. കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് അമീറിനെ കുത്തിയത് എന്നാണ് വിവരം. മൃതശരീരം അടുക്കളയിലാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam