
കൊച്ചി: നവകേരള സദസിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പുതിയ കവിത. 'കേ.മു.വിന്റെ ജീവൻ രക്ഷാപ്രവർത്തകർ' എന്നതാണ് കവിത. നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കുന്നവരെ ജീവൻ രക്ഷാപ്രവർത്തകർ ഉപദ്രവിക്കുന്നതാണ് കവിതയിലെ സാരാംശം.
ഇതുകൂടാതെ മ്യൂസിയത്തിൽ വയ്ക്കും എന്ന് പറയുന്ന ബസ്സും, ഭരണ പരാജയങ്ങളും ഇതിൽ വിഷയങ്ങളാണ്. ഇനി മഹാബലിക്ക് പകരം വർഷാവർഷം ഇതേ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രജകളെ കാണാൻ എത്തണമെന്നും കവിതയിലൂടെ കുന്നപ്പിള്ളി പറയുന്നു. കേരളത്തിൽ ഈ ഭരണം കഴിയുമ്പോൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതും കൂടി നമുക്ക് വിറ്റുതുലയ്ക്കാം എന്ന് പറഞ്ഞാണ് എൽദോസ് കുന്നപ്പിള്ളിയുടെ കവിത അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam