
മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു. എറണാകുളം കല്ലൂര്‍ക്കാട് സ്വദേശിനിയും ആയുർവേദ നേത്രരോഗ വിദഗ്ധയുമായ ആഗി മേരി അഗസ്റ്റിനാണ് വധു. ജനുവരി 12-ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ചാണ് എൽദോ എംഎൽഎയുടെ വിവാഹം.
അന്നേദിവസം വൈകിട്ട് നാലിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിവാഹ സൽക്കാരം നടക്കും. ഞായറാഴ്ചയായിരുന്നു വിവാഹനിശ്ചയം. പരമ്പരാഗത ആയുർവേദ നേത്രരോഗ ചികിത്സരുടെ കുടുംബത്തില്‍ നിന്നുള്ള ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് നടത്തുന്നുണ്ട്.
മണ്ണാംപറമ്പിൽ അഗസ്റ്റിന്റെയും മേരിയുടെയും ഏകമകളാണ് 29 കാരിയായ ആഗി. തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എൽദോ. നിയോജക മണ്ഡലത്തിലെ എല്ലാ തുറകളില്‍പ്പെട്ടവരെയും വിളിച്ച് വിവാഹം നടത്താനാണ് ആലോചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam