'ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം'; ബിജെപി സീൽ ഉണ്ടോയെന്ന് 2 വിലാസക്കാരോട് ചോദിച്ച് ഉറപ്പിച്ചുവെന്ന് നികേഷ്

Published : Mar 23, 2026, 05:26 PM IST
bjp seal nikesh kumar

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം വി നികേഷ് കുമാർ. ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യമാണിതെന്നാണ് അദ്ദേഹം പരിഹസിച്ചത്. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം വി നികേഷ് കുമാർ. ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യമാണ് ഇതെന്നാണ് അദ്ദേഹം പരിഹസിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്‍റെ സീലാണ്. വോട്ടിംഗ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്.

എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് ചോദിച്ച് ഉറപ്പിച്ചുവെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ ഓഫീസ് തന്നെയാണ് അയച്ചതെന്നുള്ള കാര്യവും ഉറപ്പിച്ചിട്ടുണ്ടെന്നും നികേഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, യഥാർത്ഥ രേഖയിൽ ഒരു സീലും ഇല്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഈ രേഖകൾ ഉണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതാണെന്നും കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനവികാരവും ഘടകകക്ഷികളും സതീശനൊപ്പം, കെസിക്കൊപ്പം എംഎൽഎമാർ; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായകം
താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; ബാംഗ്ലൂരുവിൽ നിന്നാണ് തട്ടിക്കൊണ്ടുവന്നത്