തദ്ദേശ തെര‍ഞ്ഞെടുപ്പ്; ആരോഗ്യ വകുപ്പ് അധികൃതരുടെ അഭിപ്രായം തേടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Jul 20, 2020, 12:36 PM IST
Highlights

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ എങ്ങനെ മുന്നോട്ട് പോകണം എന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചായാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടപടികൾ ആലോചിക്കാൻ യോഗങ്ങൾ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തരുടേയും യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കാനാണ് യോഗം വിളിച്ചത്. 

ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിന് ശേഷം സ്ഥിതി വിലയിരുത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം . ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിച്ചാണ് നിലവിൽ മുന്നോട്ട് പോകുന്നത്. 

click me!