'തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും': മുഹമ്മദ് റിയാസ്

Published : May 02, 2026, 12:33 PM IST
Mohammed Riyas

Synopsis

രാഷ്ട്രീയപ്രവർത്തനം വൈകാരിക പ്രതികരണങ്ങൾക്ക് മുകളിലാണ്. മൈക്രോ മൈന്യൂട്ട് ആളുകൾ മാത്രമാണ് വ്യക്തിഹത്യ നടത്തിയതെന്നും അവർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടുമെന്നും അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് എന്നാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല. ആശയമത്സരം ആണ്. രാഷ്ട്രീയ പ്രവർത്തനം വ്യക്തിയോടുള്ള ശത്രുത അല്ല. വ്യക്തി അധിക്ഷേപം ഏതു രംഗത്തുള്ളവർ നേരിട്ടാലും മാനസികപ്രയാസം ഉണ്ടായേക്കാം. എന്നാൽ വൈകാരികതക്ക് മുകളിലാണ് രാഷ്ട്രീയബോധം. അങ്ങനെയാണ് അതിനെ താൻ എടുത്തതെന്നും റിയാസ് വ്യക്തമാക്കി. രാഷ്ട്രീയപ്രവർത്തനം വൈകാരിക പ്രതികരണങ്ങൾക്ക് മുകളിലാണ്. മൈക്രോ മൈന്യൂട്ട് ആളുകൾ മാത്രമാണ് വ്യക്തിഹത്യ നടത്തിയതെന്നും അവർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍, ഇൻഷുറൻസ് പരിരക്ഷയില്ലാത്തവര്‍ക്ക് 10 ലക്ഷം രൂപ
പണം മോഷ്ടിച്ചെന്നാരോപണം: പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി