തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Published : May 25, 2019, 01:44 PM IST
തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Synopsis

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. കൊല്ലത്ത് കാശ് കൊടുത്ത് സിപിഎം വോട്ട് വാങ്ങിയെന്ന തന്‍റെ ആരോപണം ഇനിയെങ്കിലും ഇനിയെങ്കിലും ഗൗരവമായി അന്വേഷിക്കണമെന്നും പ്രേമചന്ദ്രന്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍. അതില്‍ തന്നെ മുഖ്യമന്ത്രിയുടെ ശബരിമല നയമായിരുന്നു പ്രധാനമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. വിശ്വാസത്തെ വര്‍ഗ്ഗീയവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. 

കൊല്ലത്ത് തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ സിപിഎം പ്രസംഗിച്ചു നടന്നെന്നും ഇതിനായി പിബി അംഗങ്ങളടക്കം കൊല്ലത്ത് എത്തി പ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. കൊല്ലത്ത് കാശ് കൊടുത്ത് സിപിഎം വോട്ട് വാങ്ങിയെന്ന തന്‍റെ ആരോപണം ഇനിയെങ്കിലും ഇനിയെങ്കിലും ഗൗരവമായി അന്വേഷിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്