കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിൽ കൈകാര്യം ചെയ്യും

Published : Oct 02, 2019, 06:09 PM IST
കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിൽ കൈകാര്യം ചെയ്യും

Synopsis

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേതിനേക്കാൾ ഇരട്ടിയിലധികം വിദ്യാർത്ഥികളുള്ള പൂണൈ യൂണിവേഴ്സിറ്റി വിജയകരമായി നടപ്പിലാക്കിയ ഇലക്ട്രോണിക് സംവിധാനമാണിത്.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുന്നു. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിൽ പുതിയ സംവിധാനം തുടങ്ങാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.  

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേതിനേക്കാൾ ഇരട്ടിയിലധികം വിദ്യാർത്ഥികളുള്ള പൂണൈ യൂണിവേഴ്സിറ്റി വിജയകരമായി നടപ്പിലാക്കിയ ഇലക്ട്രോണിക് സംവിധാനമാണിത്. സിൻഡിക്കേറ്റ് ഉപസമിതി പൂനെയിൽ പോയി പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് എൻഐടിയിൽ തയ്യാറാക്കുന്ന സംവിധാനം ഉടൻ സർവ്വകലാശാലയിൽ നടപ്പാക്കി തുടങ്ങും. 

യൂണിവേഴ്സിറ്റി സുവർണ ജൂബിലി വർഷത്തിൽ സർക്കാർ മൂല്യനിർണയ കേന്ദ്രത്തിനായി അനുവദിച്ച 5 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷ പേപ്പറുകൾ കോളജിൽ നിന്ന് എടുക്കുന്നതിനും തിരിച്ച് മൂല്യ നിർണയ ക്യാമ്പിൽ എത്തിക്കുന്നതിനും തപാൽ വകുപ്പുമായി കരാറിലെത്തുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. സുരക്ഷയും വിശ്വാസ്യതയും ഉറപ്പിക്കാൻ ഡിജിറ്റൽ മൂല്യ നിർണയവും ഓൺലൈൻ ചോദ്യപേപ്പർ വിതരണവും യൂണിവേഴ്സിറ്റിയുടെ ആലോചനയിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫണ്ട് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ; ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണമെന്ന് മറുപടി
'അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, സഖാവ് കുഞ്ഞികൃഷ്ണന് അഭിവാദ്യങ്ങൾ', രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം