
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വടക്കൻ ജില്ലകളിൽ തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് മന്ത്രി എംഎം മണി അറിയിച്ചു. കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടുമുകളിൽ ഉരുൾപൊട്ടൽ ഉണ്ടായി സ്റ്റേഷനിൽ മണ്ണും വെള്ളവും കയറി സ്റ്റേഷൻ അടച്ചിടേണ്ടി വന്നിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
അരീക്കോട് നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടുപോകുന്ന 220 KV ലൈൻ ചാലിയാർ പുഴയിൽ വെള്ളം കയറി ക്ലിയറൻസ് കുറഞ്ഞതിനാൽ ഓഫ് ചെയ്യേണ്ടിയും വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ വൈദ്യുതി ബന്ധം ഇല്ലാത്ത സ്ഥിതിയുണ്ട്. അരീക്കോട് ലൈൻ ചാർജ് ചെയ്യാനുള്ള സാദ്ധ്യതകൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam