അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തിൽ തകർന്നു

Published : Mar 05, 2024, 10:20 AM ISTUpdated : Mar 05, 2024, 06:16 PM IST
അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തിൽ തകർന്നു

Synopsis

രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം മനസിലാക്കുന്നത്. ഇവരാണ് ഏവരെയും വിവരമറിയിച്ചതും.

തൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. 

രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം മനസിലാക്കുന്നത്. ഇവരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടുണ്ട്.കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ മനുഷ്യര്‍ക്ക് അപായമുണ്ടായിട്ടില്ല.  

പ്ലാന്‍റേഷൻ തോട്ടത്തിനോട് ചേര്‍ന്നാണ് ഈ വീടുള്ളത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മൂന്ന് കെട്ടിടങ്ങള്‍ കൂടി ആനകള്‍ തകര്‍ത്തിരുന്നു. ഇത് ആവര്‍ത്തിച്ചുവരുന്നത് കനത്ത ആശങ്കയാണ് പ്രദേശത്തുണ്ടാക്കുന്നത്.

Also Read:- മൃതദേഹവുമായി പ്രതിഷേധം നടത്തിയ സംഭവം; വിശദീകരണവുമായി മാത്യു കുഴല്‍നാടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി